Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay Sethupathi and Nithya Menon: 'നിത്യ പ്രശ്നക്കാരി, മുൻകോപക്കാരി': സെറ്റിൽ വെച്ച കണ്ട നിത്യ നേർ വിപരീതമെന്ന് വിജയ് സേതുപതി

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

Vijay Sethupathy

നിഹാരിക കെ.എസ്

, ബുധന്‍, 16 ജൂലൈ 2025 (09:22 IST)
വിജയ് സേതുപതി, നിത്യ മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് തലെെവൻ തലെെവി. സിനിമ റിലീസിനൊരുങ്ങുകയാണ്. രണ്ട് ദമ്പതികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഡിവോഴ്സ് ചെയ്യാനാ​ഗ്രഹിക്കുന്നവർ ഈ സിനിമ കണ്ടാൽ തീരുമാനത്തിൽ നിന്ന് പിന്മാറുമെന്നാണ് പാണ്ഡിരാജ് പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.
 
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ തുടരുന്നുണ്ട്. ജൂലെെ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തലെെവൻ തലെെവിയിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് വിജയ് സേതുപതിയിപ്പോൾ. നിത്യ മേനേനും സംവിധായകൻ പാണ്ഡ‍ിരാജുമായി തനിക്ക് വഴക്കുണ്ടാകുമെന്നാണ് കരുതിയതെന്ന് വിജയ് സേതുപതി പറയുന്നു. നിത്യയും ഷൂട്ടിങ് അനുഭവം പങ്കുവെച്ചു.
 
വഴക്കുണ്ടാകുമെന്ന് കരുതിയാണ് ഞങ്ങൾ സെറ്റിൽ വന്നത്. എന്നാൽ ഞാനും നിത്യയും സാറും സംസാരിച്ചു. നിത്യയെയും എന്നെയും സാറെയും കുറിച്ചെല്ലാം പലതും പ്രചരിച്ചിട്ടുണ്ട്. നിത്യ വന്നാൽ പ്രശ്നമാണ്, ടോർച്ചറായിരിക്കും, മുൻകോപക്കാരിയാണെന്നെല്ലാം സംസാരമുണ്ട്. വിജയ് സേതുപതി സെറ്റിൽ വന്നാൽ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നെല്ലാം പറയാറുണ്ട്. ഞങ്ങളെക്കുറിച്ചുള്ള ​ഗോസിപ്പുകൾ ഞങ്ങൾ തന്നെ പറഞ്ഞ് ചിരിച്ചെന്ന് വിജയ് സേതുപതി ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
ഈ സിനിമ ഷൂട്ട് ചെയ്യുന്നത് എന്റെ ജീവിതത്തിലെ സന്തോഷകരമായ അനുഭവങ്ങളിലൊന്നായിരുന്നു. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ഒരുപാട് പേർ ഉണ്ടാകും. എല്ലാവരും ഒരേ വേവ്​ലെങ്തിലായിരുന്നു. ഈ​ഗോയില്ലാതെ വളരെ സിംപിളായിരുന്നു എല്ലാവരും. ഒരാളുമായെങ്കിലും പ്രശ്നമുണ്ടായാൽ ആ എക്സ്പീരിയൻസ് പെർഫെക്ട് ആകില്ല. ഈ സിനിമയിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും നിത്യ പറഞ്ഞു.
 
പ്രസ് മീറ്റിൽ താൻ മലയാളി അല്ലെന്നും നിത്യ പറയുന്നുണ്ട്. ബാംഗ്ലൂർകാരിയാണ്. എല്ലാ ഭാഷയും സംസാരിക്കും. തമിഴ് മലയാളത്തേക്കാൾ നന്നായി സംസാരിക്കുമെന്നും നിത്യ പറഞ്ഞു. മലയാളത്തിൽ നിത്യ വല്ലപ്പോഴുമേ പ്രൊജക്ടുകൾ ചെയ്യാറുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suriya - Jithu Madhavan Movie: ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ മോഹന്‍ലാലും?