Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ മേരിക്കുട്ടി'യെ പുറത്തിറക്കാൻ ഇവർ, ജയസൂര്യ അമ്പരപ്പിക്കുമോ?

ഞാൻ മേരിക്കുട്ടി: ട്രെയിലർ റിലീസ് നാളെ

Njan Marykutty
, ശനി, 12 മെയ് 2018 (15:03 IST)
വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമാ പ്രേക്ഷകരെ
എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള അഭിനേതാവാണ് ജയസൂര്യ. താരത്തിന്റെ പുതിയ കഥാപാത്രം മേരിക്കുട്ടിയുടെ ഗെറ്റപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരികുകയാണ്. സ്ത്രീവേഷത്തിലെത്തിയ മേരിക്കുട്ടി എന്ന കഥാപാത്രത്തെ ഫസ്റ്റ് ലുക്ക് ടീസർ വന്നതോടു കൂടി ആളുകൾ സ്വീകരിച്ചു കഴിഞ്ഞിരുന്നു.
 
ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിന് പുതുമകൾ ഏറെയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. വ്യത്യസ്‌തതകൾ നിറഞ്ഞന്നിൽക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങുകയാണ്. എന്നാൽ ഇതിലും പുതുമ ഏറെയാണ്, കാരണം ട്രാൻസ്വിമന്റെ കഥ പറയുന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കുന്നതും ഇന്ത്യയിലെ പല തലങ്ങളിലൂടെ പ്രശസ്‌തരായ ട്രാൻസ്‌വുമൻസ് ചേർന്നാണ്.
 
ഇന്ത്യയിലെ മികച്ച് മേക്ക്അപ് ആർടിസ്‌റ്റ് രഞ്ജു രഞ്ജിമാർ, ബിസിനസ്സുകാരി തൃപ്‌തി ഷെട്ടി, സാമൂഹ്യ പ്രവർത്തക ശീതൾ, ഐടി പ്രൊഫഷണലായ സാറ ഷെയ്‌ഖ, നിയമോപദേശകയായ റിയ എന്നിവർ ചേർന്നാണ് ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ പ്രകാശനം ചെയ്യുക. കൊച്ചി ലുലുമാളിൽ നാളെ വൈകിട്ട് 9 മണിക്കാണ് ട്രെയിലർ പ്രകാശനം ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് കഴിഞ്ഞു, അടുത്ത ഊഴം കാളിദാസിന്