Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: ലോർഡ് മാർക്കോ ആണോ? അതോ അമീറോ?; മാർക്കോ നിർമാതാവിനൊപ്പം ചിത്രത്തിൽ മമ്മൂട്ടി

Mammootty and Sherif Muhammad

നിഹാരിക കെ.എസ്

, ഞായര്‍, 26 ഒക്‌ടോബര്‍ 2025 (20:18 IST)
മലയാള സിനിമാലോകം കാത്തിരുന്ന ആ കൂട്ടുകെട്ട് ഒരുമിക്കുന്നു. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒരുമിക്കുന്നു. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെതായി ഒരുങ്ങുന്ന ഏറ്റവും വലിയ പ്രോജക്ടായി മമ്മൂട്ടി ചിത്രം വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ്.
 
മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തിൽ കാണാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവർ ഒരുമിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാർക്കോയുടെ അടുത്ത ഭാഗമാണോ അതോ ഹനീഫ് അദേനി നേരത്തെ പ്ലാൻ ചെയ്തിരുന്ന മമ്മൂട്ടി ചിത്രം അമീർ ആണോ എന്ന സംശയത്തിലാണ് ആരാധകർ. 
 
അതേസമയം, സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ'യുടെ വൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ആൻ്റണി വർഗ്ഗീസ് ചിത്രം 'കാട്ടാളന്റെ ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തിന് എല്ലാ സിനിമയിലും ജാതി പറയുന്നു?'; വിമര്‍ശകര്‍ക്ക് മാരി സെല്‍വരാജിന്റെ മറുപടി