Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പട' ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തി

Watch 'PADA Making Video | Kunchacko Boban | Kamal KM | E4 Entertainment | Vinayakan | Dileesh Pothan |Joju' on YouTube

കെ ആര്‍ അനൂപ്

, ബുധന്‍, 30 മാര്‍ച്ച് 2022 (16:24 IST)
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട' ഒ.ടി.ടിയില്‍ എത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി അറിയിച്ചത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചെന്ന് നടി ഉണ്ണിമായ പ്രസാദ്.  
'പട' ഉറപ്പായിട്ടും കാണേണ്ട പടം ആണെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞിരുന്നു.ഒരു വിട്ടുവീഴ്ചയും കൂടാതെ യഥാര്‍ത്ഥ സംഭവത്തെ പുനര്‍നിര്‍മ്മിച്ചത് അഭിനന്ദനീയമാണെന്നാണ് തമിഴ് സംവിധായകന്‍ പാ. രഞ്ജിത്ത് സിനിമയെ കുറിച്ച് പറഞ്ഞത്.
 
കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തില്‍ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയത് ആര്? ആദ്യഭാഗത്തിലും അയാള്‍ തന്നെ ഡബ്ബ് ചെയ്തു !