നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. നിതിരാജ് സിങ് ചിറ്റോര പകർത്തിയ ചിത്രങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തുവന്നു.
തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ പത്മപ്രിയ പിന്നീട്, മലയാളം, തമിഴ് ഭാഷകളിലും അഭിനയിച്ചു. കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നടിയെ തേടിയെത്തി. കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും അകന്നു കഴിയുകയാണ് താരം. 2022ൽ റിലീസ് ചെയ്ത ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
സ്വകാര്യജീവിതത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും പത്മപ്രിയ മുൻപൊരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ നടക്കുന്ന അനീതികളെ കുറിച്ചും വിവാദങ്ങളിൽ ഉരിയാടാത്ത സൂപ്പർസ്റ്റാറുകളെ കുറിച്ചുമൊക്കെ പത്മപ്രിയ സംസാരിക്കാറുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മയിൽ അംഗം കൂടിയാണ് പത്മപ്രിയ.