Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആറാംതമ്പുരാനിൽ ഞാനുമുണ്ട്': തുറന്നു പറഞ്ഞ് ഉർവശി

ആറാം തമ്പുരാനിൽ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഉർവശി ഇപ്പോൾ.

Urvashi also acted in aramthamburan movie

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (14:07 IST)
ഒടുവിൽ ‘ആറാം തമ്പുരാൻ’ സിനിമയിലെ രഹസ്യം വെളിപ്പെടുത്തി നടി ഉർവശി. ‘ഹരിമുരളീരവം’ ഗാനരംഗത്തിൽ ജഗന്നാഥന് പിടികൊടുക്കാതെ ഓടിമറയുന്ന പെൺകുട്ടി ആരാണെന്ന് അന്ന് മുതൽ ചോദ്യമുണ്ട്. മുഖം മറച്ച രീതിയിൽ അവതരിപ്പിച്ച പെൺകുട്ടിയുടെ കണ്ണുകൾ മാത്രമാണ് ഗാനരംഗത്തിൽ കാണിക്കുന്നത്. ആറാം തമ്പുരാനിൽ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഉർവശി ഇപ്പോൾ.
 
”ആറാം തമ്പുരാനിൽ മധുമൊഴി രാധേ… എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ആ ഓടുന്നത് ചേച്ചിയല്ലേ?” എന്ന ചോദ്യത്തിനാണ് ഉർവശി മറുപടി നൽകിയത്. ”ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകൾ എന്റേതാണ്. എന്റെ ഏതോ സിനിമയിൽ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങൾ? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല” എന്നാണ് ഉർവശി പറഞ്ഞത്.
 
1997ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ആറാം തമ്പുരാൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ ഹരിമുരളീരവം എന്ന ഗാനവും സൂപ്പർ ഹിറ്റാണ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായത്. അതേസമയം, ‘എൽ. ജഗദമ്മ എഴാംക്ലാസ് ബി’ ആണ് ഉർവശിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mauna Loa: മൗന ലോവയെ, മോഹ ലാവയെ, എന്റെ നാളയെ... വിവാദങ്ങള്‍ക്കിടയില്‍ വേടന്റെ പുതിയ ആല്‍ബമെത്തി