Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലഹരി ഒഴിവാക്കിയാൽ അവനവനു കൊള്ളാം': ജൂഡ് ആന്റണി

Jude antony against Cannabin use in malayalam cinema

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (14:34 IST)
സിനിമാമേഖലയിലെ നിരവധി പേർ ലഹരിക്കേസിൽ പിടിയിലായതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഖാലിദ് റഹ്‍മാന് നസ്ലിൻ അടക്കമുള്ള യുവതാരങ്ങൾ സോഷ്യൽ മീഡിയയിൽ പിന്തുണ നൽകിഎത്തും വാർത്തയായി. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
 
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയിലായവരെ ന്യായീകരിക്കുന്നവർ അതോർക്കണമെന്നും ജൂഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽപറഞ്ഞു. കേരളത്തിൽ വർധിച്ചുവരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണം മാത്രം നോക്കിയാൽ ലഹരിയുടെ വർധിക്കുന്ന ഉപയോഗത്തെ കുറിച്ച് ബോധ്യമാകുമെന്നും ജൂഡ് ആന്റണി പറഞ്ഞു.
 
'ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ,' ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആറാംതമ്പുരാനിൽ ഞാനുമുണ്ട്': തുറന്നു പറഞ്ഞ് ഉർവശി