Parvathy Thiruvothu: പൃഥ്വിരാജ് ചിത്രം, ഹൃഥ്വിക് റോഷൻ ചിത്രം; അടുത്തത് ഡോൺ പാലത്തറയുടെ സിനിമ, പാർവതി തിരുവോത്ത് തിരക്കിലാണ്

നിരൂപക പ്രശംസകൾ ലഭിക്കുന്ന സിനിമകളായിരുന്നു പിന്നീട് പാർവതിക്ക് ലഭിച്ചത്.

നിഹാരിക കെ.എസ്
തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (15:28 IST)
കൈ നിറയെ സിനിമകളുള്ള സമയമായിരുന്നു പാർവതി തിരുവോത്തിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായത്. പിന്നീട് നടിയുടേതായി വലിയ കാൻവാസിൽ സിനിമകൾ റിലീസ് ആയില്ല. നിരൂപക പ്രശംസകൾ ലഭിക്കുന്ന സിനിമകളായിരുന്നു പിന്നീട് പാർവതിക്ക് ലഭിച്ചത്. എന്നാൽ, ഇപ്പോൾ കരിയറിൽ പുതിയൊരു പോയിന്റിലാണ് പാർവതിയുള്ളത്.
 
പൃഥ്വിരാജ് നായകനാകുന്ന, ഐ നോബഡി എന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ആണ് നായിക. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇതിനിടെ ഹൃഥ്വിക് റോഷൻ ആദ്യമായി നിർമിക്കുന്ന സീരീസിലും പാർവതിയാണ് നായിക. ഇപ്പോഴിതാ, മറ്റൊരു ചിത്രം കൂടി പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നു.
 
ഡോൺ പാലത്തറയുടെ ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും. ഡോൺ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാർവതിയും ദിലീഷുമെത്തുന്നത്. ജോമോൻ ജേക്കബ് ആണ് സിനിമയുടെ നിർമാണം. നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
 
അലക്‌സ് ജോസഫാണ് സിനിമയുടെ ഛായാഗ്രഹണം. ഡോണിന്റെ 1956 മധ്യതിരുവിതാംകൂർ എന്ന സിനിമയുടെ ഛായാഗ്രഹണവും അലക്‌സ് ആയിരുന്നു. 2023 ൽ പുറത്തിറങ്ങിയ ഫാമിലിയ്ക്ക് ശേഷം ഡോൺ പാലത്തറ ഒരുക്കുന്ന ചിത്രമാണിത്. പാർവതിയ്ക്ക് ദിലീഷ് പോത്തനുമൊപ്പം രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments