ദുല്‍ഖറിനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയായി പൂജ ഹെഗ്‌ഡെ. എസ് എല്‍ വി സിനിമാസ് നിര്‍മിക്കുന്ന സിനിമയുടെ വിവരങ്ങള്‍ നിര്‍മാതാക്കള്‍ തന്നെയാണ് വീഡിയോയിലൂടെ പങ്കുവെച്ചത്. സിനിമയുടെ ചിത്രീകരണം നിലവില്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങില്‍ സിനിമയുടെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയായിരുന്നു.
വമ്പന്‍ ബജറ്റില്‍ പാന്‍ ഇന്ത്യന്‍ സിനിമയായാണ് സിനിമയൊരുങ്ങുന്നത്. നിരവധി സീനിയര്‍ താരങ്ങളും സാങ്കേതിക വിദഗ്ധരും സിനിമയ്ക്ക് പിന്നില്‍ അണിനിരക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.