ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ദബാങ് എന്ന സിനിമ. 2010ല്‍ ഇറങ്ങിയ സിനിമയിലെ ഐറ്റം സോങ്ങായ മുന്നി ബദ്‌നാം ഹുയി എന്ന ഗാനം ഏറെ ജനപ്രീതി നേടിയ ഗാനമായിരുന്നു. സല്‍മാന്‍ ഖാന്റെ സഹോദരനായ അര്‍ബാസ് ഖാന്റെ ഭാര്യയായിരുന്ന മല്ലിക അറോറ ഖാനായിരുന്നു ഐറ്റം സോങ്ങില്‍ വേഷമിട്ടത്. എന്നാല്‍ ഈ ഗാനരംഗത്തില്‍ മലൈക അഭിനയിക്കുന്നതില്‍ സല്‍മാനും സഹോദരനായ അര്‍ബാസ് ഖാനും സമ്മതമായിരുന്നില്ലെന്നാണ് സിനിമയുടെ സംവിധായകനായ അഭിനവ് കശ്യപ് പറയുന്നത്.
അര്‍ബാസിന് തന്റെ ഭാര്യ ഐറ്റം സോങ് ചെയ്യുന്നു എന്നത് പ്രയാസമുണ്ടാക്കിയിരുന്നു. എത്രത്തോളം സിനിമാകുടുംബമാണെങ്കിലും സല്‍മാന്‍ ഖാന്റെ കുടുംബം യാഥാസ്ഥിതികമായ മുസ്ലീം കുടുംബമാണ്. അതിനാല്‍ തന്നെ മലൈകയുടെ വസ്ത്രത്തെ പറ്റി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ച് നിന്നത് മലൈക അറോറയായിരുന്നു. ഇത് വെറും നൃത്തമാണ്. അശ്ലീലമല്ല എന്നതായിരുന്നു മലൈകയുടെ സമീപനം.അങ്ങനെ ഭര്‍ത്താവ് അര്‍ബാസിനെ സമ്മതിപ്പിക്കുന്നത് മലൈകയാണ്. ആ ഗാബം വലിയ വിജയമായി മാറി. ആദ്യം സല്‍മാന്‍ ആ ഗാനത്തില്‍ അഭിനയിക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ആ ഗാനത്തിന്റെ സാധ്യതകളറിഞ്ഞപ്പോള്‍ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗാനരംഗത്തില്‍ സല്‍മാന്‍ ഖാനും സോനു സൂദും വരുന്നത്. അഭിനവ് പറയുന്നു. 1998ല്‍ വിവാഹിതരായ അര്‍ബാസ്- മലൈക അറോറ ദമ്പതികള്‍ 2016ല്‍ വേര്‍പിരിഞ്ഞിരുന്നു. പിന്നീട് ശൂറ ഖാനെ അര്‍ബാസ് വിവാഹം ചെയ്തിരുന്നു.അതേസമയം വിവാഹമോചനത്തിന് ശേഷം നടന്‍ അര്‍ജുന്‍ കപൂറിനെയാണ് മലൈക ഡേറ്റ് ചെയ്തിരുന്നത്.