15 സിനിമകള്‍ വേണ്ടെന്നുവച്ച് പ്രണവ് മോഹന്‍ലാല്‍, നടന്റെ മനസ്സിലുള്ള കഥാപാത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസനും വിശാഖും

കെ ആര്‍ അനൂപ്
ബുധന്‍, 10 ഏപ്രില്‍ 2024 (09:37 IST)
പ്രണവ് മോഹന്‍ലാല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വര്‍ഷങ്ങള്‍ക്കുശേഷം ഏപ്രില്‍ 11ന് റിലീസ് ആകുമ്പോള്‍ പ്രണവിനെക്കുറിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ഹൃദയം വിജയത്തിന് ശേഷം പ്രണവിനെ തേടി നിരവധി അവസരങ്ങള്‍ വന്നു. 15 സിനിമകള്‍ പ്രണവ് ഇതിനിടെ വേണ്ടെന്നുവെച്ചെന്ന് വിശാഖ് പറയുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് പ്രണവിനെ കുറിച്ച് സംസാരിച്ചത്.
 
'ഹൃദയം കഴിഞ്ഞ ശേഷം അപ്പു വേറെ സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. 15 സ്‌ക്രിപ്റ്റ് എങ്കിലും അവന്‍ കേട്ടിട്ടുണ്ട്. അതൊക്കെ വേണ്ടെന്നും വച്ചു. നമുക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു. നമ്മള്‍ പോയാലും ഇവന്‍ റിജക്ട് ചെയ്യുമോ എന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം സ്റ്റോറി കേട്ടപ്പോള്‍ ഇത് അപ്പു ചെയ്താല്‍ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മള്‍ പോയി കണ്ടു. കഥയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ അപ്പൂന് ഇഷ്ടമായി'-എന്നാണ് വൈശാഖ് പറഞ്ഞത്.
 
പ്രണവിന്റെ അടുത്ത് കഥ പറയാന്‍ പോകുമ്പോള്‍ വിനീത് ശ്രീനിവാസനും ഡൗട്ടായിരുന്നു. ഹൃദയം സിനിമ കഴിഞ്ഞ് നെഗറ്റീവ് റോള്‍ ചെയ്യാനായിരുന്നു പ്രണവിന്റെ താല്പര്യമെന്ന് വിനീതിന് അറിയാമായിരുന്നു. എന്നാല്‍ അന്ന് സംഭവിച്ചത് വേറൊന്നായിരുന്നു. ഫസ്റ്റ് ഹാഫ് കഥ കേട്ടപ്പോള്‍ തന്നെ പ്രണവ് ഇങ്ങോട്ട് ചോദിക്കുകയാണ് ഉണ്ടായത് എപ്പോഴാണ് തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടത് എന്ന്. അപ്പോഴാണ് പ്രണവ് സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തനിക്ക് മനസ്സിലായെന്ന് ഈ അഭിമുഖത്തിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments