Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികള്‍ക്ക് മുന്നില്‍ മാജിക്ക് കാണിച്ച് മോദി, വീഡിയോ വൈറല്‍

Modi magic video Modi video Modi prime minister India news Kerala news

കെ ആര്‍ അനൂപ്

, ശനി, 18 നവം‌ബര്‍ 2023 (11:14 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാജിക്ക് വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുട്ടികള്‍ക്ക് മുന്നിലാണ് അദ്ദേഹം മാജിക് കാണിക്കുന്നത്. കുട്ടികളോടൊപ്പം ആകുമ്പോള്‍ മോദിജി കുട്ടിയെ പോലെയാകുന്നു എന്നെഴുതിക്കൊണ്ട് ബിജെപിയുടെ എക്സാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്.
 
നാണയം കൊണ്ടുള്ള ട്രിക്കാണ് മോദി കുട്ടികള്‍ക്ക് മുന്നില്‍ പ്രയോഗിച്ചത്. തന്റെ നെറ്റിയില്‍ ഒരു നാണയം വെക്കുകയും തുടര്‍ന്ന് തലയുടെ പിന്‍ഭാഗത്ത് തട്ടുമ്പോള്‍ നാണയം കൈയിലേക്ക് വീഴുകയും ചെയ്യും. എന്നാല്‍ ഇതേ കാര്യം അടുത്ത ആവര്‍ത്തിക്കുമ്പോള്‍ നാണയം അപ്രത്യക്ഷമാകുന്നതാണ് വീഡിയോയില്‍ കാണുന്നത്.  
 
തന്റെ മുന്നിലെത്തിയ കുട്ടികളെ മാജിക് കാട്ടി രസിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. നിരവധി ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക് ? ഇത്തവണ ബാലയ്യയുടെ സിനിമയില്‍ നടന്‍