Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകളിൽ വിജയം കൊയ്ത ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടി റിലീസിന്, എവിടെ കാണാം?

Prince and Family, Actor Dileep

അഭിറാം മനോഹർ

, ഞായര്‍, 8 ജൂണ്‍ 2025 (16:27 IST)
മലയാള സിനിമയിലെ ജനപ്രിയനായകനെന്ന വിശേഷണമുള്ള നായകനാണെങ്കിലും അടുത്തിടെ വമ്പന്‍ ഹിറ്റുകള്‍ ഒന്നും സമ്മാനിക്കാന്‍ ദിലീപിന് സാധിച്ചിട്ടില്ല. എന്നാല്‍ മലയാളം സിനിമയിലെ തന്റെ മോശം സമയം അവസാനിച്ചെന്ന് ദിലീപ് അറിയിച്ച സിനിമയായിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച പ്രേക്ഷകപ്രതികരണം നേടിയ സിനിമ തിയേറ്ററുകളില്‍ വിജയമായിരുന്നു. പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫനാണ് സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ് സിനിമ.
 
കോമഡി എന്റര്‍ടൈനറായൊരുക്കിയ സിനിമ മെയ് 9നാണ് റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 25 കോടിയോളം സ്വന്തമാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ ഈ മാസം സിനിമ ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഏത് ഒടിടി പ്ലാറ്റ്‌ഫോമാണ് സിനിമ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളൊക്കെ തലയുടെ ഫാൻസാ.... ശനിയാഴ്ച കളക്ഷനിൽ കുതിച്ച് കയറി ഛോട്ടാ മുംബൈ