Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററിൽ തകർന്നടിഞ്ഞ ആ പൃഥ്വിരാജ് ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു?

പൃഥ്വിരാജ് നായകനായ ചിത്രം തിയേറ്ററിൽ പരാജയപ്പെടുകയായിരുന്നു

Prithviraj

നിഹാരിക കെ.എസ്

, ചൊവ്വ, 29 ഏപ്രില്‍ 2025 (09:58 IST)
നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് രണം. പൃഥ്വിരാജ് നായകനായ ചിത്രം തിയേറ്ററിൽ പരാജയപ്പെടുകയായിരുന്നു. പിന്നീട് ഒ.ടി.ടി റിലീസിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ഇത്. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ നിർമൽ സഹദേവ് അറിയിച്ചിരുന്നു. ഇപ്പോൾ ആ പ്രോജക്ട് സംബന്ധിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്.
 
രണം എന്നത് തന്നെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ട സിനിമയാണ്. രണം 2 ന്റെ തിരക്കഥ അതിന്റെ അവസാന സ്റ്റേജിലാണ്. ഈ പ്രാവശ്യം ചിത്രം കുറച്ചുകൂടി വാണിജ്യപരമായ ഘടകങ്ങള്‍ കൂടി നോക്കിയായിരിക്കും ഒരുക്കുക എന്ന് ജേക്സ് ബിജോയ് പറയുന്നു. 
 
'രണം എന്ന സിനിമ വളരെ സ്പെഷ്യലായിട്ടുള്ള ഒന്നാണ്. ആ പടത്തിൽ വർക്ക് ചെയ്ത ഞാനുൾപ്പെടെയുള്ള പലരുടെയും സ്റ്റെപ്പിങ് സ്റ്റോണായിരുന്നു രണം. എന്താ പറയുക, അതിന് മുമ്പ് അഞ്ചോ ആറോ പടത്തിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും രണമാണ് എനിക്ക് വലിയൊരു ഐഡന്റിറ്റി തന്നത്. എന്നാൽ അന്ന് ആ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചില്ല. ഇപ്പോഴാണ് അതിന്റെ യഥാർത്ഥ ഓഡിയൻസിനെ കണ്ടുമുട്ടുന്നത്. 
 
രണത്തിന് രണ്ടാം ഭാഗമുണ്ടെന്ന് നിർമൽ അനൗൺസ് ചെയ്തു. അതിന്റെ സ്ക്രിപ്റ്റ് വർക്ക് ഫൈനൽ സ്റ്റേജിലാണ്. രാജുവൊക്കെ ആ പ്രോജക്ടിൽ വലിയ എക്സൈറ്റഡാണ്. അധികം വൈകാതെ ഒഫിഷ്യൽ അനൗൺസ്മെന്റ് ഉണ്ടാകും. ഇത്തവണ കുറച്ചുകൂടി കൊമേഴ്സ്യൽ രീതിയിലായിരിക്കും ഒരുക്കുക,' ജേക്‌സ് ബിജോയ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shine Tom Chacko: മാറ്റത്തിനായി ആഗ്രഹിച്ച് ഷൈന്‍; ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സ തുടരുന്നു