Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്പുരാൻ വിവാദങ്ങൾക്കിടെ സുപ്രിയയ്ക്കൊപ്പം പൊതുവേദിയിൽ പൃഥ്വിരാജ്

ഒരു ഖേദപ്രകടനത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു എന്നല്ലാതെ പൃഥ്വിയെ എവിടെയും കണ്ടിരുന്നില്ല

Prithviraj

നിഹാരിക കെ.എസ്

, ബുധന്‍, 9 ഏപ്രില്‍ 2025 (10:31 IST)
എമ്പുരാൻ വിവാദങ്ങൾ കത്തിയതോടെ പലരും അന്വേഷിച്ചത് സംവിധായകൻ പൃഥ്വിരാജ് എവിടെ എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവച്ച ഒരു ഖേദപ്രകടനത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു എന്നല്ലാതെ പൃഥ്വിയെ എവിടെയും കണ്ടിരുന്നില്ല. യാതോരുവിധ അഭിപ്രായ പ്രകടനങ്ങളും പൃഥ്വിരാജ് നടത്തിയില്ല. റിലീസിന് മുൻപ് ഇന്ത്യയിലെ വൻ ന​ഗരങ്ങളിൽ ഓടി നടന്ന് പ്രൊമോഷൻ നടത്തിയ പൃഥ്വിയെ കാണാനില്ലല്ലോ എന്ന് സോഷ്യൽ മീഡിയയിലും ആരാധകർ തിരക്കിയിരുന്നു.
 
ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ മഡോക് ഫിലിംസിന്റെ ഗ്രാൻഡ് പാർട്ടിയിൽ പങ്കെടുത്ത പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റൈലായിട്ടാണ് പൃഥ്വിയും സുപ്രിയയും പാർട്ടിക്കെത്തിയത്. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് താഴെ 'ഇത്രയും നാൾ ഒളിച്ചിരിക്കുവായിരുന്നോ' എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഒളിച്ചിരിക്കുവല്ല, രാജുവേട്ടൻ ഇവിടെ തന്നെയുണ്ട് എന്ന് പറയുന്നവരും കുറവല്ല'.
 
മുംബൈയിൽ വച്ചു നടന്ന പാർട്ടിയിൽ വിക്കി കൗശൽ, വരുൺ ധവാൻ, കൃതി സനോൺ, ശ്രദ്ധ കപൂർ, രശ്മിക മന്ദാന, സാറ അലിഖാൻ, അഭിഷേക് ബച്ചൻ, സിദ്ധാർഥ് മല്‍ഹോത്ര, എആർ റഹ്മാൻ, അനന്യ പാണ്ഡെ, മൃണാൽ ഠാക്കൂർ, വാമിഖ ഗബ്ബി തുടങ്ങി നിരവധി പേർ താരങ്ങൾ അതിഥികളായെത്തിയിരുന്നു. മഡോക് ഫിലിംസ് 20 വർഷം പൂർത്തിയാകുന്ന വേളയിലായിരുന്നു ആഘോഷപൂർവമായ പാർട്ടി സംഘടിപ്പിച്ചത്.
 
ദിനേശ് വിജാന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയാണ് മഡോക്ക് ഫിലിംസ്. ലവ് ആജ്കൽ, ബദ്‌ലാപൂർ, കോക്ക് ടെയ്ൽ, ലുകാ ചുപ്പി, മിമി തുടങ്ങിയ സിനിമകളുടെ നിർമാതാക്കളാണ്. മഡോക് ഹൊറർ കോമഡി യൂണിവേഴ്സ് എന്നൊരു നിർമാണ ബാനറും ഇവർക്കുണ്ട്. സ്ത്രീ, സ്ത്രീ 2, ഭേഡിയ, മുഞ്ജ്യ എന്നിവ ഈ യൂണിവേഴ്സിൽപെട്ട സിനിമകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്ലാരുമേ നമ്മ ആളുകൾ താൻ, ജയ് ബാലയ്യ!' തെലുങ്ക് ഓഡിയൻസിനെ കയ്യിലെടുത്ത് നസ്‌ലെൻ; വീഡിയോ