ആരെയും അടുപ്പിച്ചില്ല, വിജയ് ചിത്രം ബിഗില്‍ പൃഥ്വിരാജ് വാങ്ങി!

അമര്‍ സന്ദീപ്

ശനി, 12 ഒക്‌ടോബര്‍ 2019 (11:31 IST)
കഴിഞ്ഞ കുറച്ചുദിവസമായി വിജയ് ചിത്രം ‘ബിഗില്‍’ കേരളത്തില്‍ ആരാണ് വിതരണത്തിനെടുക്കുക എന്നതില്‍ ഒരു കണ്‍ഫ്യൂഷന്‍ നിലനിന്നിരുന്നു. കേരളത്തിലെ വിതരണാവകാശത്തിനായി ഒരുപാട് കമ്പനികള്‍ തമ്മില്‍ മത്സരം നടന്നു. വലിയ തുകയ്ക്ക് അവകാശം സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ ഒടുവില്‍ ജയിച്ചത് പൃഥ്വിരാജാണ്.
 
അതേ, ബിഗിലിന്‍റെ കേരള വിതരണാവകാശം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും സംയുക്തമായി സ്വന്തമാക്കി. ദീപാവലിക്കാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
 
തമിഴ്നാട് കഴിഞ്ഞാല്‍ വിജയ്ക്ക് ഏറ്റവുമധികം ആരാധകരുള്ളത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ വിജയ് ചിത്രങ്ങളുടെ കേരള അവകാശത്തിനായി എപ്പോഴും പിടിവലി നടക്കാറുണ്ട്. അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍‌താരയാണ് നായിക.
 
ജാക്കി ഷ്രോഫ്, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ്, യോഗി ബാബു, വിവേക്, കതിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജാ റാണി, തെരി, മെര്‍സര്‍ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗില്‍. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയെ ഫീൽ‌ഡിൽ നിന്നും ഔട്ടാക്കും, കളി എന്നോട് വേണ്ട: നിർമാതാവിന്റെ പ്രസ്താവന പിടിച്ചു കുലുക്കിയത് മലയാള സിനിമയെ !