കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും, ദീപിക പദുക്കോണിന്റെ 8 മണിക്കൂര്‍ ജോലി ഡിമാന്‍ഡില്‍ പ്രിയാമണി

അഭിറാം മനോഹർ
ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (19:11 IST)
അടുത്തിടെയാണ് സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കല്‍ക്കി 2 എന്നീ സിനിമകളില്‍ നിന്നും ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഒഴിവാക്കപ്പെട്ടത്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയെ ഈ സിനിമകളില്‍ നിന്നും പുറത്താക്കിയത് ആരാധകരെ ഞെട്ടിപ്പിച്ച തീരുമാനമായിരുന്നു. എന്നാല്‍ ദീപിക മുന്നോട്ട് വെച്ചചില നിബന്ധനകളാണ് താരത്തിന്റെ പുറത്തുപോകലിന് കാരണമായതെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പ്രധാനമായും 8 മണിക്കൂര്‍ ജോലി എന്ന ആവശ്യം ദീപിക മുന്നോട്ട് വെച്ചതായിരുന്നു.
 
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ദീപിക പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ പല പുരുഷ സൂപ്പര്‍ താരങ്ങളും വര്‍ഷങ്ങളായി ഇതേ രീതിയില്‍ ജോലി ചെയ്യുന്നവരാണെന്നും അതൊന്നും തന്നെ രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നും ദീപിക ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടിയായ പ്രിയാമണി. ഇത് വ്യക്തിപരമായ ഒന്നാണെന്നും പലപ്പോഴും സിനിമയില്‍ ഈ സമയത്തില്‍ അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥയുണ്ടാകുമെന്നും അതിനും ഇടം നല്‍കുന്ന വിധത്തില്‍ ജോലി ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രിയാമണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments