Select Your Language

Notifications

webdunia
webdunia
webdunia
webdunia

Priyamani: ആന്റി എന്ന് വിളിക്കുന്നവരോട്, നാളെ നിങ്ങളും ആ പ്രായത്തിലേക്ക് എത്തുമല്ലോ എന്ന് പ്രിയാമണി

Priyamani
സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് പ്രിയാമണി. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ നടി മികച്ച അഭിനയം കാഴ്ച വെച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്, വയസ്സ് 40 കഴിഞ്ഞുവെങ്കിലും, ഇന്നും തന്റെ ചെറുപ്പവും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന നായികയാണ് പ്രിയാമണി. 
 
തന്റെ പത്തൊൻപതാം വയസ്സിലാണ് പ്രിയ തെലുങ്ക് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വരുന്നത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകലിലും സജീവമാവുകയായിരുന്നു. കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അതിന്റെ പ്രായമൊന്നും നോക്കാത്ത നടിയാണ് പ്രിയ. അമ്മ വേഷങ്ങൾ ആണെങ്കിലും, കാമ്പുള്ള കഥാപാത്രങ്ങൾ ഏറ്റെടുക്കാറുണ്ട്. 
 
കരിയറിൽ വളരെ അധികം ശ്രദ്ധിക്കുന്ന നടിയാണ് പ്രിയ. പക്ഷേ ആന്റി എന്ന വിളി ഇടക്കാലത്ത് തനിക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് പ്രിയ മണി പറയുന്നു. ഒരുപാട് ആളുകൾ ആന്റി, ആന്റി എന്ന് വിളിക്കുമ്പോൾ ഞാനത് ഹൃദയത്തിലേക്ക് എടുക്കുമായിരുന്നു. എന്തിന് എന്നെ ആന്റി എന്ന് വിളിക്കുന്നു. എനിക്ക് 30 വയസ്സ് കഴി‍ഞ്ഞതോ, ഓകെ, അത് ഇത്ര വലിയ ബിഗ് ഡീൽ ആണോ. നാളെ അവരും ആ പ്രായത്തിൽ എത്തില്ലേ. 30 ആവും 40 ആവും, 50 ആവും. എല്ലാവർക്കും വർഷം കഴിയുന്തോറും വയസ്സ് കൂടുകയാണല്ലോ. നാളെ നിങ്ങളും ആ പ്രായത്തിൽ എത്തുമല്ലോ, അപ്പോൾ അറിയാം എന്ന് ചിന്തിച്ചപ്പോൾ എനിക്കത് ഒരു വിഷയമേ അല്ലാതെയായി.
 
ഇതൊന്നും ഒരു വിഷയമേ അല്ല. ഇതിനെക്കാൾ എത്രയോ പ്രാധാന്യമുള്ള കാര്യങ്ങൾ നമുക്ക് സംസാരിക്കാനും ചർച്ച ചെയ്യാനുമുണ്ട്. അതെ കുറിച്ചെല്ലാം ചിന്തിയ്ക്കൂ. അല്ലാതെ ആരാണ് ആന്റിയെ പോലുള്ളത് അങ്കിളിനെ പോലുള്ളത് എന്ന് ചിന്തിച്ച് സമയം കളയാതിരിക്കൂ- പ്രിയമണി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ വരികൾ 'കുമാരനാശാന്റേതല്ല'; മോഹൻലാലിനെ ചതിച്ചത് ചാറ്റ് ജി.പി.ടിയോ?