Publish Date: Sat, 18 Dec 2021 (10:14 IST)
Updated Date: Sat, 18 Dec 2021 (10:15 IST)
അല്ലു അര്‍ജുന്റെ പുഷ്പ ഒ.ടി.ടി റിലീസിന്.ആമസോണ്‍ പ്രൈം വീഡിയോ പുഷ്പയുടെ തീയറ്റര്‍ റിലീസിന് ശേഷമുള്ള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി.
സാധാരണഗതിയില്‍, വലിയ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് നാലോ ആറോ ആഴ്ചകള്‍ക്ക് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുന്നത്. നാലാഴ്ചത്തെ കരാര്‍ ആണെങ്കില്‍ ജനുവരി 14ന് പുഷ്പ എത്തും.
ആറാഴ്ചത്തെ കരാര്‍ പ്രകാരം ജനുവരി 28 ന് ചിത്രം സ്ട്രീം ചെയ്യാനും സാധ്യതയുണ്ട്. മിക്കവാറും, ജനുവരി 28 ആയിരിക്കും പുഷ്പയുടെ ഒ.ടി.ടി റിലീസ് തീയതി. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്, എന്നിരുന്നാലും വലിയ തുകയ്ക്ക് തന്നെയാണ് ആമസോണ്‍ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.