Ram Gopal Varma: ചെക്ക് കേസില്‍ രാം ഗോപാല്‍ വര്‍മയ്ക്കു തിരിച്ചടി; മൂന്ന് മാസം ജയിലില്‍ കിടക്കണം, അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റ് ചെയ്യാന്‍ അന്ധേരി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു
Ram Gopal Varma: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്കു മൂന്നുമാസം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2018 ല്‍ 'ശ്രീ' എന്ന കമ്പനിയാണ് രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്കു ജാമ്യം അനുവദിച്ചിരുന്നു.
കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റ് ചെയ്യാന്‍ അന്ധേരി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
കോടതി വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ പരാതിക്കാരനു നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും.