റാം ചരണ്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. ശങ്കര്‍ സംവിധാനം ചെയ്ത് വമ്പന്‍ ബജറ്റില്‍ എത്തിയ സിനിമയ്ക്ക് പക്ഷേ തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നില്ല. ജനുവരി 10ന് തിയേറ്ററുകളിലെത്തിയ സിനിമ ഇതുവരെ 127 കോടി രൂപ മാത്രമാണ് സിനിമ നേടിയത്. 450 കോടിയെന്ന വമ്പന്‍ മുതല്‍മുടക്കിലെത്തിയ സിനിമ ഇതോടെ വലിയ പരാജയമായി മാറുകയും ചെയ്തു.
സിനിമ അടുത്തയാഴ്ചയോടെ തിയേറ്ററുകള്‍ വിടുമ്പോള്‍ നിര്‍മാതാവിന് 200 കോടിയോളം നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ ഗെയിം ചെയ്ഞ്ചര്‍ നിര്‍മാതാവായ ദില്‍ രാജുവിനുണ്ടായ നഷ്ടം നികത്താന്‍ നിര്‍മാതാവിനൊപ്പം രാം ചരണ്‍ മറ്റൊരു സിനിമ ചെയ്യുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ സിനിമയ്ക്കായി താരം പ്രതിഫലം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റാം ചരണ്‍ അഭിനയിക്കുന്നത്. ജാന്‍വി കപൂറാണ് സ്‌പോര്‍ട്‌സ് ഡ്രാമയായി എത്തുന്ന സിനിമയിലെ നായിക.