40 ഏജ് ക്ലബിൽ കയറി രഞ്ജിനിമാർ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഭിറാം മനോഹർ
ശനി, 6 ഏപ്രില്‍ 2024 (14:51 IST)
Ranjini Jose,Ranjini haridas
നാല്‍പ്പതാം പിറന്നാള്‍ ദിനം ആഘോഷമാക്കി ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കള്‍ക്ക് നിശാവിരുന്നൊരുക്കിയാണ് രഞ്ജിനി പിറന്നാള്‍ ആഘോഷമാക്കിയത്. ഏപ്രില്‍ 4ന് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് രഞ്ജിനി ധരിച്ചത്. അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം രഞ്ജിനി ഹരിദാസും 40 കടന്നിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjini Haridas (@ranjini_h)


കഴിഞ്ഞ രാത്രി ആരംഭിച്ചത് ഇങ്ങനെയായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനകം തന്നെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയ ഗായികയ്ക്ക് 40 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പലരുടെയും കമന്റുകള്‍. പേരിലെ സാമ്യത പോലെ തന്നെ വളരെ ശക്തമായ സൗഹൃദമാണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും തമ്മിലുള്ളത്. ഏറെ പ്രയാസകരമായ സമയങ്ങളില്‍ ഒരു കുടുംബാംഗത്തെ പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും രഞ്ജിനി മുന്‍പ് പറഞ്ഞിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ രഞ്ജിനി ജോസിനെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

അടുത്ത ലേഖനം
Show comments