സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെ തുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് യൂട്യൂബര്‍ രണ്‍വീര്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. ഫോളോവേഴ്‌സില്‍ ഒരുപാട് പേരെ നഷ്ടപ്പെട്ടതിന് പിന്നാലെ രണ്‍വീറുമായുള്ള ബന്ധം കാമുകി നിക്കി ശര്‍മ വേണ്ടെന്ന് വെച്ചതായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി രണ്ടുപേരും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സോഷല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ രണ്ടുപേരും പരസ്പരം അണ്‍ഫോളോ ചെയ്തതായി ബോളിവുഡ് ഷാദിസാണ് റിപ്പോര്‍ട്ട് ചെയ്തത്. സമയ് റെയ്‌നയുടെ ഷോയില്‍ ഒരു മത്സരാര്‍ഥിയോട് അസഭ്യമായ ചോദ്യം ചോദിച്ചതാണ് ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന രണ്‍വീറിന് വിനനായത്. സംഭവത്തില്‍ രണ്‍വീര്‍ അലഹബാദിയ, കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐടി ആക്റ്റ് സെക്ഷന്‍ 67 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.