ബോളിവുഡില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി നടി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനിയുടെ സിനിമ അരങ്ങേറ്റം. ആസാദ് എന്ന സിനിമയിലൂടെയാണ് റാഷ അഭിനയരംഗത്തിലേക്ക് ചുവട് വെയ്ക്കുന്നത്. സിനിമയിലെ ഗാനരംഗം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ വലിയ സ്വീകരണമാണ് റാഷയുടെ നൃത്തരംഗത്തിന് ലഭിക്കുന്നത്.
ഉയി അമ്മ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങളോടെയാണ് റാഷ എത്തുന്നത്. താരപുത്രിയുടെ എക്‌സ്പ്രഷനുകളും സ്‌ക്രീന്‍ പ്രസന്‍സും ഗംഭീരമാണെന്നാണ് ആരാധകരും വ്യക്തമാക്കുന്നത്. നിരവധി പേരാണ് ഗാനരംഗത്തിന് കീഴില്‍ റാഷയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിന് മറ്റൊരു രവീണ ടണ്ടനെ ലഭിച്ചെന്നാണ് ചിലര്‍ കുറിക്കുന്നത്. അജയ് ദേവ്ഗണിന്റെ സഹോദരി പുത്രനായ ആമന്‍ ദേവ്ഗണ്‍ ആണ് ആസാദില്‍ നായകനാവുന്നത്. അജയ് ദേവ്ഗണും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ജനുവരി 17നാണ് സിനിമയുടെ റിലീസ്