ഫോട്ടോഷോപ്പിന്റെ ദുരിതഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് നടിമാർ തന്നെയാണ്. അത്രയധികം പ്രൊഫഷണല്‍ അല്ലാത്ത ഒരാള്‍ നിർമ്മിക്കുന്ന ഫോട്ടോ ഷോപ്പ് ചിത്രമാണെങ്കില്‍ അത് മറ്റുള്ള ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കും. ഇപ്പോൾ ഇതിന്റെ ഇരയായിരിക്കുകയാണ് കാവ്യ മാധവനും.
സിനിമയിൽ നിന്നും ഇടവേള എടുത്ത കാവ്യ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്വന്തം സംരഭമായ ലക്ഷ്യയുടെ പ്രവർത്തനങ്ങളിലാണ്. കാവ്യയുടെ സ്ഥിരം മോഡല്‍ കൂടിയായ താരം സാരിയിലും കുർത്തിയിലും ചുരിദാറിലുമൊക്കെയുള്ള ചിത്രങ്ങള്‍ തന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്ക് അകം വൈറലായി മാറുന്നു. പിങ്ക് നിറത്തിലുള്ള സാരി അണിഞ്ഞ ഒരു ഫോട്ടോ കാവ്യ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതാണ് ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്.
സമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലായ ഈ ചിത്രമാണ് എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് അത്ര പെട്ടെന്ന് തിരിച്ചറിയാത്ത വിധം പുനർനിർമ്മിച്ചിരിക്കുന്നത്. ഹാഫ് സ്ലീവ് ബ്ലൗസിന്റെ സ്ഥാനത്ത് സ്ലീവ് ലെസ് ബ്ലൗസ്, എടുത്ത് കാണിക്കുന്ന വയർ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളില്‍ വരുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ ചിത്രങ്ങള്‍ വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.