Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ravi Kishan: എല്ലാ ദിവസവും ഉറങ്ങുന്നതിന് മുൻപ് ഭാര്യയുടെ കാലിൽ തൊട്ട് വണങ്ങും: വെളിപ്പെടുത്തി നടൻ രവി കിഷൻ

ദി ​ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് ഭാര്യയെ കുറിച്ച് നടൻ മനസുതുറന്നത്

Ravi Kishan

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ജൂലൈ 2025 (18:35 IST)
എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് നടനും എംപിയുമായ രവി കിഷന്റെ വെളിപ്പെടുത്തൽ. നെറ്റ്ഫ്ളിക്സ് ഷോയായ ദി ​ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് ഭാര്യയെ കുറിച്ച് നടൻ മനസുതുറന്നത്. തന്റെ എറ്റവും പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടാണ് രവി കിഷൻ ഷോയിൽ എത്തിയത്. 
 
ഭാര്യ പ്രീതി കിഷന്റെ കാൽ തൊട്ട് താൻ വണങ്ങാറുണ്ടെന്നും എന്നാൽ ഭാര്യ അതിന് സമ്മതിക്കാറില്ലെന്നും നടൻ പറഞ്ഞു. അതിനാൽ ഭാര്യ ഉറങ്ങുന്ന സമയത്താണ് താൻ അവരുടെ കാൽ തൊട്ട് വന്ദിക്കുന്നതെന്നും നടൻ കൂട്ടിച്ചേർ‌ത്തു. 
 
'തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവൾ എന്റെ ദുഖത്തിൽ പങ്കാളിയായിരുന്നു എന്ന് രവി കിഷൻ പറയുന്നു. അന്ന് മുതൽ അവൾ എന്നെ വിട്ടുപോയിട്ടില്ല. ഇന്ന് ഞാൻ എന്താണോ ആ പാവം എന്റെ കൂടെയുണ്ട്. അവൾ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാൽതൊട്ട് വണങ്ങേണ്ടിയിരിക്കുന്നു, അതിന് അവർ യോ​ഗ്യയാണ്”, രവി കിഷൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചേയ്ഞ്ചില്ല, അജിത്തിന്റെ അടുത്ത പടവും ആദിക് രവിചന്ദ്രനൊപ്പം