Webdunia - Bharat's app for daily news and videos

Install App

ട്രോളുകൾ എനിക്കൊരു വിഷയമേയല്ല: രേണു സുധി

നിഹാരിക കെ.എസ്
ചൊവ്വ, 3 ജൂണ്‍ 2025 (18:10 IST)
കൊല്ലം സുധിയുടെ ഭാര്യ രേണുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അവതാരക ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ അവസാന നിമിഷത്തെ വസ്ത്രങ്ങളിലെ മണം പെർഫ്യൂമാക്കി നൽകിയത് ഏറെ ചർച്ചയായിരുന്നു. അപകട സമയത്ത് സുധി ധരിച്ച വസ്ത്രത്തിലെ മണമായിരുന്നു രേണുവിന്റെ ആഗ്രഹപ്രകാരം ലക്ഷ്മി നക്ഷ്ത്ര പെർഫ്യൂമാക്കി മാറ്റിയത്. ഈ പെർഫ്യൂം ദേഹത്ത് അടിക്കാറില്ലെന്നും മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും രേണു പറഞ്ഞിരുന്നു. 
 
ഇപ്പോഴിതാ അന്ന് ധരിച്ച വസ്ത്രം ഇന്നും അത് പോലെ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് രേണു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്. കളഞ്ഞിട്ടില്ല. സുധി ചേട്ടൻ മടക്കിയ മടക്ക് പോലും അങ്ങനെ തന്നെയുണ്ട്. ഏട്ടൻ മടക്കുന്ന രീതിയുണ്ട്. പാന്റിന്റെ അടിയിലും ഒരു മടക്കുണ്ട്. അതും അത് പോലെ വെച്ചിട്ടുണ്ട്. ഞാൻ അവസാനമായി കണ്ടപ്പോൾ ഇട്ട ഡ്രസ് അതാണ്. ഫ്ലവേഴ്സ് ആണ് ഡ്രസ് ഏൽപ്പിച്ചത്. ബാ​ഗുമുണ്ടായിരുന്നു. ബാ​ഗിനകത്ത് മുഴുവൻ ചോരയായിരുന്നു. ഇപ്പോഴും ആ ചോരക്കറ കളഞ്ഞിട്ടില്ല.
 
ട്രോളുകൾ എനിക്ക് വിഷയമല്ല. അത് കണ്ട് ചിരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സുധി ചേട്ടന്റെ മണം ഇഷ്ടമല്ലെന്ന് പറഞ്ഞ് കുറേ വ്ലോ​ഗർമാർ കുറ്റപ്പെടുത്തി. ഈ പറയുന്ന ഏതെങ്കിലും ഒരുത്തൻ വന്നാൽ പെർഫ്യൂം മണപ്പിച്ച് കാണിക്കാം. സു​ഗന്ധമാണോ അല്ലയോ എന്ന് നീയൊക്കെ തന്നെ പറ. സ്ക്രീനിന്റെ പുറകെയിരുന്ന് നീയൊക്കെ എന്നെ കൊണ്ട് പറയുന്നുണ്ടല്ലോ.

നീയൊക്കെ നേരിട്ട് വാ. സുധീ ലയത്തിൽ ആർക്കും സ്വാ​ഗതം. ഞാൻ ജീവനോടെയുള്ള കാലത്തോളം ഇത് ഇവിടെ തന്നെയുണ്ടാകും. എന്റെ മരണ ശേഷം എന്താകുമെന്ന് എനിക്കറിയില്ല. ആര് വന്നാലും പെർഫ്യൂം ഞാൻ കാണിച്ച് തരാം. പക്ഷെ ആരുടെയും കയ്യിൽ തരുന്നതിനോട് താൽപര്യമില്ല. എന്റെ കയ്യിൽ തന്നെ ഇരിക്കേണ്ടതാണ്. എന്റെ ഭർത്താവിന്റെ ഓർമയാണ്. അത് കൊണ്ടാണ് ഞാൻ ആരുടയെയും കയ്യിൽ പോലും കൊടുക്കാത്തതെന്നുമാണ് രേണു സുധി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോമിയോപതിക് ജീവനക്കാര്‍ക്ക് ഓണം ബോണസ് വര്‍ദ്ധിപ്പിച്ചു; സ്ഥിരം ജീവനക്കാര്‍ക്ക് 4000 രൂപയും താല്‍കാലിക ജീവനക്കാര്‍ക്ക് 3500 രൂപയും

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments