Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പോ ഇനി ബിലാലിന്റെ വരവ് നോക്കിയിരിക്കണ്ട ! ഒരു പിടിയും ഇല്ലെന്ന് ഗോപി സുന്ദര്‍

അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബിക്ക് ഇന്നും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്

Bilal Update Gopi Sundar

രേണുക വേണു

, ബുധന്‍, 2 ഏപ്രില്‍ 2025 (11:48 IST)
സോഷ്യല്‍ മീഡിയയില്‍ തീപിടിപ്പിച്ച അനൗണ്‍സ്‌മെന്റ് ആയിരുന്നു ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റേത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ച 'ബിലാല്‍' പിന്നീട് കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി. അനൗണ്‍സ്‌മെന്റിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിലാലിന്റെ അടുത്ത അപ്‌ഡേറ്റ് ഇതുവരെ വന്നിട്ടില്ല. ഈ പ്രൊജക്ട് ഉപേക്ഷിച്ചെന്ന് പോലും ചില റിപ്പോര്‍ട്ടുകളുണ്ട്. അതിനിടയിലാണ് ബിലാലിനെ കുറിച്ചൊരു അപ്‌ഡേറ്റുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എത്തിയിരിക്കുന്നത്. 
 
ബിലാലിനെ കുറിച്ച് തനിക്ക് യാതൊരു ഐഡിയയും ഇല്ലെന്നാണ് ഗോപി സുന്ദറിന്റെ വാക്കുകള്‍. ഫെയ്‌സ്ബുക്കില്‍ ബിലാലിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോഴാണ് ഗോപി സുന്ദറിന്റെ മറുപടി. ' അണ്ണാ നിങ്ങള്‍ എങ്കിലും പറ ബിലാല്‍ എന്ന പടം ഇറങ്ങുമോ?' എന്നാണ് ചോദ്യം. അതിനു മറുപടിയായി 'നോ ഐഡിയ' എന്നാണ് ഗോപി സുന്ദറിന്റെ മറുപടി. 
 
അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബിക്ക് ഇന്നും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുമ്പോഴാണ് ഈ അനിശ്ചിതത്വം തുടരുന്നത്. ബിലാലിനായി ഉണ്ണി ആര്‍. തിരക്കഥ തയ്യാറാക്കിയിരുന്നു. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണ് പടം നീണ്ടുപോയതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മനോജ് കെ.ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, വിജയരാഘവന്‍ എന്നിവരാണ് ബിലാലില്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ട നടൻ ദുൽഖർ സൽമാൻ, തുടക്കം നസ്ലെന്റെ നായികയായി; ആലപ്പുഴ ജിംഖാനയിലൂടെ നന്ദ നിഷാന്തിന്റെ അരങ്ങേറ്റം