'ഒന്നും പ്രതീക്ഷിക്കരുത്, കാരണം പ്രതീക്ഷിച്ചാൽ നിങ്ങൾ നിരാശരാകും': ഡിവോഴ്‌സിന് ശേഷം മനസ് തുറന്ന് സൈന്ധവി

അറിയപ്പെടുന്ന ​ഗായികയാണെങ്കിലും ജിവി പ്രകാശിന്റെ ഭാര്യയായി കഴിയാനായിരുന്നു സൈന്ധവിക്ക് താൽപ്പര്യം.

നിഹാരിക കെ.എസ്
വ്യാഴം, 24 ജൂലൈ 2025 (13:10 IST)
ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ജിവി പ്രകാശും ഭാര്യ സൈന്ധവിയും വേർപിരിയൽ വാർത്ത പ്രഖ്യാപിച്ചത്. അധികം വൈകാതെ ഇരുവരും ഡിവോഴ്സ് നേടി. പ്രണയിച്ച് വിവാഹം ചെയ്തവരാണ് സെെന്ധവിയും ജിവി പ്രകാശും. ജിവി പ്രകാശിനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും വിവാഹ ശേഷം സെെന്ധവി സംസാരിച്ചിരുന്നു. അറിയപ്പെടുന്ന ​ഗായികയാണെങ്കിലും ജിവി പ്രകാശിന്റെ ഭാര്യയായി കഴിയാനായിരുന്നു സൈന്ധവിക്ക് താൽപ്പര്യം. 
 
പുതിയ അഭിമുഖത്തിൽ സെെന്ധവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സെെന്ധവിയുടെ സുഹൃത്തായ ആങ്കർ രമ്യയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സെെന്ധവി. ത്യാ​ഗങ്ങൾ ചെയ്യുന്ന സ്ത്രീകളിൽ വീട്ടുകാർ അതിനെ മതിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. ചിലർ അത് പ്രതീക്ഷിക്കുന്നില്ല. നിങ്ങൾ അത് പ്രതീക്ഷിച്ചില്ല. ത്യാ​ഗങ്ങൾ ചെയ്യുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനും സെെന്ധവി മറുപടി നൽ‌കി. 
 
ഒന്നും പ്രതീക്ഷിക്കരുത്. കാരണം പ്രതീക്ഷിച്ചാൽ നിങ്ങൾ നിരാശരാകും. അത് തെറ്റാണെന്ന് പറയുന്നില്ലെന്നും സെെന്ധവി പറയുന്നു. താനിപ്പോൾ നോ പറയാൻ പഠിച്ചെന്നും സെെന്ധവി പറയുന്നുണ്ട്. പ്രൊഫഷണലായും പേഴ്സണലായുമുള്ള കാര്യങ്ങളിൽ നോ പറയാൻ പഠിച്ചു. പറ്റില്ലെങ്കിൽ പോലും ചെയ്യും. ഉദാഹരണത്തിന് ഒരു ഇവന്റുണ്ട്. അപ്പോൾ വീട്ടിൽ മാറ്റി വെക്കാൻ പറ്റുന്ന എന്തെങ്കിലും കാര്യം അപ്പോൾ ഉണ്ടാകും. എന്നാൽ ഇന്ന് തന്നെ ചെയ്യണമെന്ന സ്ഥിതി വരും. ഇത്രയും കാര്യങ്ങൾക്കിടയിൽ ഇതും കൂടെയോ എന്ന് കരുതുമെങ്കിലും ചെയ്യും.
 
എന്നാൽ ഇപ്പോൾ ഞാൻ ഇന്ന് പറ്റില്ല, ഇത്രയും ജോലിയുണ്ടെന്ന് പറയും. അന്നും ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവർ മനസിലാക്കിയേനെ. എന്നാൽ അന്ന് അത് പറയാനുള്ള മടിയായിരുന്നെന്നും സെെന്ധവി പറഞ്ഞു. പ്രൊഫഷണലായും ചില കാര്യങ്ങളിൽ താൻ നോ പറഞ്ഞ് തുടങ്ങിയെന്നും സെെന്ധവി പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

അടുത്ത ലേഖനം
Show comments