Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സലാര്‍' റിലീസ് മാറ്റിവെച്ചത് എന്തിന് ? നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത്

Salaar: Part 1 – Ceasefire Salar movie Salar movie Prabhas Salar movie part 1 Prithviraj movie news film news

കെ ആര്‍ അനൂപ്

, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (15:00 IST)
'കെജിഎഫ് 2' വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍' റിലീസ് മാറ്റിവെച്ചു.സെപ്തംബര്‍ 28ന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ് ഇപ്പോള്‍ മാറ്റിയത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു.
 
'സലാറിന് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഒറിജിനല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവേ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി',- നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയാമണി മലയാളത്തിലേക്ക്, മോഹന്‍ലാലിന്റെ 'നേര്' ചിത്രീകരണ സംഘത്തിനൊപ്പം നടി ചേര്‍ന്നു