Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ തൃഷ, മിയയും പ്രധാന വിഷയത്തില്‍ വേഷത്തില്‍, 'ദി റോഡ്' പ്രതികാര കഥ?

Sam CS Trisha The Road

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഒക്‌ടോബര്‍ 2022 (11:07 IST)
'പൊന്നിയിന്‍ സെല്‍വന്‍'ന്റെ വിജയത്തിനുശേഷം തൃഷയുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.തമിഴ് സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയുടെ വരാനിരിക്കുന്ന സിനിമയാണ് 'ദി റോഡ്'.

നവാഗതനായ അരുണ്‍ വസീഗരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടി ഇപ്പോള്‍. ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്.തൃഷ, സന്തോഷ് പ്രതാപ്, ഷബീര്‍, മിയ ജോര്‍ജ്, എംഎസ് ഭാസ്‌കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 
 
 മധുരയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'ദി റോഡ്' എന്ന സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 
കൈയില്‍ തോക്കുമായി തൃഷ പ്രതികാരം ചെയ്യുന്നതായി നില്‍ക്കുന്ന മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. നടി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റൊരു ഹിറ്റ് ?'രാജമാണിക്യം' ടീം വീണ്ടും, പ്രതീക്ഷകളിൽ ആരാധകർ