'യശോദ'റിലീസിനായി കാത്തിരിക്കുകയാണ് നടി സാമന്ത.
നവംബര്‍ 11 ന് തിയറ്ററുകളില്‍ ചിത്രം എത്തും. സിനിമയുടെ ആക്ഷന്‍ പവര്‍ പാക്ക്ഡ് ട്രെയിലര്‍ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി.
സാമന്ത ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ അടങ്ങിയ മേക്കിംഗ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ യാനിക്ക് ബെന്‍ നടിയെ പ്രശംസിച്ചു.വളരെ അര്‍പ്പണബോധമുള്ള സാമന്തയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.