തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. നാഗചൈതന്യയുമായുള്ള താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം തെന്നിന്ത്യയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹമോചനത്തിന് ശേഷം വളരെക്കാലമായി സാമന്തയും ഫാമിലി മാന്‍ വെബ് സീരീസ് സംവിധായകനുമായ രാജ് നിദിമോരുവും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളെ ബലപ്പെടുത്തി രാജ് നിദിമോരുവിനൊപ്പമുള്ള സാമന്തയുടെ പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സാമന്തയുടെ പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ചിനിടെ രാജിനൊപ്പം താരം നില്‍ക്കുന്ന ചിത്രങ്ങളാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ സാമന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് സാമന്തയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ ചെയ്തിട്ടുള്ളത്.