Webdunia - Bharat's app for daily news and videos

Install App

സെക്കൻഡ് ഹാൻഡ് എന്ന് വരെ ആളുകൾ വിളിച്ചു, വിവാഹമോചനത്തിന് ശേഷമുള്ള ദുരനുഭവം പറഞ്ഞ് സാമന്ത

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2024 (18:17 IST)
Samantha
നടന്‍ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം താന്‍ നേരിട്ട സാമൂഹിക സമ്മര്‍ദ്ദങ്ങളെയും തനിക്ക് മേലെ ഉണ്ടായ ലേബലുകളെ പറ്റിയും തുറന്ന് സംസാരിച്ച് നടി സാമന്ത. തന്റെ വെളുത്ത വിവാഹവസ്ത്രം കറുപ്പ് നിറത്തിലുള്ള വസ്ത്രമാക്കികൊണ്ട് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ മുന്‍പ് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ അതൊരു പ്രതികാരമല്ലെന്നും നടി കുറിച്ചിരുന്നു.
 
ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍ അപമാനവും നാണക്കേടുമാണ് സമൂഹം അവള്‍ക്ക് ചാര്‍ത്തി നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഒരു പുരുഷാധിപത്യ ലോകത്തിലാണ് ജീവിക്കുന്നത്. എന്ത് തെറ്റ് സംഭവിച്ചാലും സ്ത്രീയെ കുറ്റക്കാരിയാക്കും. സോഷ്യല്‍ മീഡിയയിലും യഥാര്‍ഥമായ ജീവിതത്തിലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അപമാനം വളരെ വലുതാണ്. സെക്കന്‍ഡ് ഹാന്‍ഡെന്നും വിവാഹമോചിതയായപ്പോള്‍ ജീവിതം തന്നെ നാശമായെന്നുമാണ് പലരും പറഞ്ഞത്. നാണക്കേടും, പരാജയവും കുറ്റബോധവും നിറഞ്ഞ ജീവിതമാണ് എന്റേത് എന്ന രീതിയില്‍ തോന്നിപ്പിക്കാനാണ് ശ്രമം ഉണ്ടായത്. പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ഇത്തരത്തിലുള്ള അവസ്ഥയിലൂടെ പോവുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
 
 ഞാന്‍ എന്തുകൊണ്ട് അത് ചെയ്‌തെന്ന് ചോദിച്ചാല്‍ ആദ്യം എന്നെ ആ ചോദ്യം ഒരുപാട് വേദനിപ്പിച്ചിരുന്നു. എന്നാല്‍ അത് മാറ്റിമറിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതെ ഞാനൊരു വിവാഹമോചിതയാണ്. പക്ഷേ അതിനര്‍ഥം ഞാനൊരു മൂലയില്‍ പോയിരുന്ന് ജീവിതം കരഞ്ഞ് തീര്‍ക്കണമെന്നല്ല. ഞാന്‍ ഇപ്പോഴും സന്തോഷവതിയാണ്. അതിശയകരമായ പ്രൊജക്ടുകള്‍ ചെയ്യാനാവുന്നു. എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു. മറ്റുള്ളവര്‍ എന്ത് വിശ്വസിക്കുന്നുവെന്നോ ചിന്തിക്കുന്നുണ്ടെന്നോ എന്നെ ബാധിക്കുന്ന കാര്യമല്ല. സാമന്ത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments