Saniya Iyyappan: ഇതാര്! നീല പൊൻമാനോ? സാരി അഴകിൽ വൈറലായി സാനിയ അയ്യപ്പന്റെ ചിത്രങ്ങൾ
സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സാനിയ.
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. ബാലതാരമായിട്ടാണ് സാനിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സാനിയ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നീല നിറത്തിലുള്ള സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. റിയാലിറ്റി ഷോ വഴിയാണ് സാനിയ സിനിമയിലെത്തുന്നത്. ക്വീൻ എന്ന ചിത്രത്തിലെെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
പിന്നീട് പ്രേതം 2, ലൂസിഫർ തുടങ്ങി നിരവധി സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. പലപ്പ്പഴും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ കേട്ടിട്ടുള്ള നടിയാണ് സാനിയ. നടിക്ക് നേരെ കടുത്ത രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് സാനിയ വ്യക്തമാക്കിയിരുന്നു.