Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാൻസിംഗ് റോസും കബിലനുമെല്ലാം വീണ്ടും ഇടിക്കൂട്ടിലേക്ക്, സാർപട്ട 2 വരുന്നു

ഡാൻസിംഗ് റോസും കബിലനുമെല്ലാം വീണ്ടും ഇടിക്കൂട്ടിലേക്ക്, സാർപട്ട 2 വരുന്നു
, ചൊവ്വ, 7 മാര്‍ച്ച് 2023 (15:45 IST)
കൊവിഡ് കാലത്ത് ഒടിടി റിലീസായെത്തി വലിയ ശ്രദ്ധ നേടിയ തമിഴ് ചിത്രമായിരുന്നു സാർപട്ട പരമ്പരൈ. വലിയ ഹിറ്റായി മാറിയ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പഴയകാല മദ്രാസിലെ ബോക്സിംഗ് കൾച്ചർ ആസ്പദമാക്കിയായിരുന്നു സർപട്ടെ ഒരുങ്ങിയത്. ചിത്രത്തിൽ ആര്യ അവതരിപ്പിച്ച കബിലൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
രണ്ടാം ഭാഗത്തിലും കബിലൻ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. ഇത്തവണ തിയേറ്ററുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ആര്യയ്ക്ക് പുറമെ കോച്ച് രംഗനായി പശുപതി ഡാൻസിംഗ് റോസായി ഷബീർ കളരിക്കൽ എന്നിവരെല്ലാവരും തന്നെ ചിത്രത്തിൽ മികച്ച് നിന്നിരുന്നു. ഈ കഥാപാത്രങ്ങളെല്ലാം തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ വേഷത്തിൽ ഞെട്ടിച്ച് റിയാസ് സലീം