Publish Date: Wed, 02 Mar 2022 (10:59 IST)
Updated Date: Wed, 02 Mar 2022 (11:02 IST)
മലയാളസിനിമയില്‍ തിരക്കുള്ള ചിത്രസംയോജകന്‍ ആണ് നിഷാദ് യൂസഫ്. ടോവിനോ തോമസ് ചിത്രം തല്ലുമാല ആണ് അദ്ദേഹം നിലവില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. ഓപ്പറേഷന്‍ ജാവയുടെ എഡിറ്റര്‍ കൂടിയായിരുന്ന നിഷാദ് സൗദി വെള്ളക്കയില്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തുരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് നിഷാദ് യൂസഫ്.
'സൗദി വെള്ളക്ക എന്ന സിനിമ ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമാണ്. വെള്ളക്കയിലെ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളും അനുഭവങ്ങളും വികാരങ്ങളും എല്ലാം ഞാന്‍ ഇതുവരെ കാണാത്ത കട്ടിങ് പോയിന്റുകള്‍ എനിക്ക് കാണിച്ചു തന്നു'-നിഷാദ് യൂസഫ് പറഞ്ഞു.