Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറിയ സിനിമയുടെ വലിയ വിജയം,160-ല്‍ നിന്ന് 230 സ്‌ക്രീനുകളിലേക്ക് 'വാഴ' !

Numbers will speak now 
Thank you for the overwhelming response 
Vaazha Movie Imagin Cinemas Icon Cinemas Adarsh NarayanVipin Das Anish P Bharath

കെ ആര്‍ അനൂപ്

, വെള്ളി, 23 ഓഗസ്റ്റ് 2024 (20:03 IST)
ജയ ജയ ജയ ജയ ഹേ എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥ എഴുതിയ വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഗൗതമന്റെ രഥം ചിത്രം ഒരുക്കിയ ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാം വാരത്തിലേക്ക് കടന്നു. 160+ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ 230 ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 
 
വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വാഴ വന്‍ വിജയമായതിനാല്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മാതാക്കള്‍. വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമ അവസാനിക്കുന്നത് തന്നെ രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കി കൊണ്ടാണ്.
 ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിര്‍വ്വഹിക്കുന്നു. സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് അമല്‍ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആര്‍ ഒ- എ എസ് ദിനേശ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമാനകരമായ നേട്ടം,'ദേവദൂതന്‍ 35-ാം ദിവസത്തിലേക്ക്