Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയാപൈസ കൈയിലില്ല; കാമുകിക്ക് ഒരു പൂവ് വാങ്ങിക്കൊടുക്കാന്‍ പോലും പണമില്ലാത്ത കാലമുണ്ടായിരുന്നെന്ന് ഷാരൂഖ് ഖാന്‍, ഞെട്ടി ആരാധകര്‍

നയാപൈസ കൈയിലില്ല; കാമുകിക്ക് ഒരു പൂവ് വാങ്ങിക്കൊടുക്കാന്‍ പോലും പണമില്ലാത്ത കാലമുണ്ടായിരുന്നെന്ന് ഷാരൂഖ് ഖാന്‍, ഞെട്ടി ആരാധകര്‍
, ചൊവ്വ, 2 നവം‌ബര്‍ 2021 (11:48 IST)
ബോളിവുഡിലെ ഏറെ ആരാധകരുള്ള ദമ്പതികളാണ് കിങ് ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ജീവിത പങ്കാളി ഗൗരി ഖാനും. 1991 ഒക്ടോബര്‍ 25 നാണ് ഇരുവരുടെയും വിവാഹം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 30 വര്‍ഷം പിന്നിട്ടു. ഇപ്പോഴും പ്രണയവും സൗഹൃദവുമായി ഇരുവരുടെയും ദാമ്പത്യ ജീവിതം മുന്നോട്ടു പോകുകയാണ്. 
 
പ്രണയിച്ചിരുന്ന സമയത്ത് ഗൗരിക്ക് പൂവ് സമ്മാനമായി നല്‍കാന്‍ പോലും തന്റെ കൈയില്‍ സാമ്പത്തികമുണ്ടായിരുന്നില്ലെന്ന് ഷാരൂഖ് പറയുന്നു. പഴയൊരു അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുള്ളത്. പ്രണയിക്കുന്ന സമയത്ത് ഗൗരിക്ക് നല്‍കിയ സമ്മാനത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു തനിക്കോ ഗൗരിക്കോ പരസ്പരം പൂക്കള്‍ വാങ്ങാന്‍ പോലും കഴിയാതിരുന്ന കാലത്തെ കുറിച്ച് നടന്‍ തുറന്ന് പറഞ്ഞത്.
 
'മുന്‍പ് എനിക്കും ഗൗരിക്കും പരസ്പരം സമ്മാനം വാങ്ങി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പരസ്പരം പൂക്കള്‍ പോലും വാങ്ങി നല്‍കാന്‍ കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു. ഹോട്ടലില്‍ പോയി ഭക്ഷണം പോലും വാങ്ങി കഴിക്കാന്‍ പണമില്ലായിരുന്ന കാലമണ്ടായിരുന്നു. വിദ്യാര്‍ത്ഥികളായിരുന്ന സമയത്ത് പിറന്നാളിനും മറ്റും ഞങ്ങള്‍ പരസ്പരം പേപ്പറില്‍ കാര്‍ഡുകള്‍ ഉണ്ടാക്കി നല്‍കുമായിരുന്നു. ആ സമയത്ത് ഗൗരിക്കായി ഞാന്‍ ഉണ്ടാക്കി നല്‍കിയ കാര്‍ഡുകള്‍ വളരെ ക്രിയാത്മകമാണെന്ന് തോന്നിയിരുന്നു. അതാണ് ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കിയ മികച്ച സമ്മാനം,' ഷാരൂഖ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാന്‍ ഗേളാ... , കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നവ്യ നായര്‍