Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്‌ൻ നിഗത്തിന്റെ വെയിൽ റിലീസ് പ്രഖ്യാപിച്ചു

ഷെയ്‌ൻ നിഗത്തിന്റെ വെയിൽ റിലീസ് പ്രഖ്യാപിച്ചു
, ഞായര്‍, 5 ഡിസം‌ബര്‍ 2021 (08:37 IST)
ഷെയ്‌ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്ൻ തന്നെയാണ് റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
 
വലിയ പെരുന്നാളി'നു ശേഷമെത്തുന്ന ഷെയ്ന്‍ നിഗം ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ്.
 
നവാഗതനായ ശരത്ത് ഒരുക്കുന്ന ചിത്രത്തിൽ  സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. ജൂൺ 4ന് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍ മോഹന്‍ലാല്‍ ആയിരുന്നു ! പിന്നീട് സംഭവിച്ചത് ഇങ്ങനെ