Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടന്‍, മമ്മൂക്ക, ദുല്‍ഖറൊക്കെ അഭിനയിച്ചു, പക്ഷേ പറയുമ്പോ അബാം മൂവീസ് പടക്കം; സങ്കടം പങ്കുവെച്ച് ഷീലു

അബാം മൂവീസിന്റെ ഏറ്റവും പുതിയ സിനിമയായ 'രവീന്ദ്രാ നീ എവിടെ'യുടെ പ്രൊമോഷന്‍ പരിപാടിയിലാണ് ഷീലു ഇക്കാര്യം പറഞ്ഞത്

Sheelu Abraham, Abaam Movies, Sheelu Abraham Abaam Movies

രേണുക വേണു

, ശനി, 12 ജൂലൈ 2025 (14:09 IST)
Sheelu Abraham

അബാം മൂവീസിന്റെ സിനിമകളെല്ലാം പടക്കമെന്ന് പറയുന്നതില്‍ സങ്കടം പങ്കുവെച്ച് നിര്‍മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യയും നടിയുമായ ഷീലു എബ്രഹാം. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം അബാം മൂവീസിനൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ പറയുമ്പോള്‍ അബാം മൂവീസിനു മാത്രമാണ് കുറ്റവും പരിഹാസവുമെന്ന് ഷീലു പറഞ്ഞു. 
 
'പറയുമ്പോ അബാമിന്റെ പടങ്ങളെല്ലാം പ്രശ്‌നമാണ്. അതില്‍ അഭിനയിച്ചത് ലാലേട്ടന്‍, ശ്രീനിയേട്ടന്‍, അനൂപേട്ടന്‍, മമ്മൂക്ക..മമ്മൂക്ക രണ്ടെണ്ണത്തില്..ദിലീപേട്ടന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയറാമേട്ടന്‍, പൃഥ്വിരാജ്, ധ്യാന്‍ പിന്നെ നാലെണ്ണത്തില്‍. എന്നുവേണ്ട എല്ലാവരെയും മറന്നുപോകും. അവസാനം 'അബാം പടക്കം'. അതെനിക്ക് മനസിലാകുന്നില്ല. ഈ പടക്കത്തിന്റെ കൂടെയൊക്കെ അവരുടെ പേരുകളും ഇടന്നേ. ഈ സൂപ്പര്‍സ്റ്റാറുകളുടെ കൂടെയൊക്കെ ഞങ്ങളേയും കൂട്ടി വിളിക്ക്. കാരണം ഇവരെല്ലാം കഥ കേട്ടിട്ടല്ലേ വന്നത്,' ഷീലു ചോദിച്ചു. 
 
അബാം മൂവീസിന്റെ ഏറ്റവും പുതിയ സിനിമയായ 'രവീന്ദ്രാ നീ എവിടെ'യുടെ പ്രൊമോഷന്‍ പരിപാടിയിലാണ് ഷീലു ഇക്കാര്യം പറഞ്ഞത്. അനൂപ് മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ജൂലൈ 18 നു തിയറ്ററുകളിലെത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Monica Song: സൗബിന് മുന്നിൽ എന്ത് പൂജ ഹെഗ്ഡെ, എന്ത് മോണിക്ക,ട്രെൻഡിങ്ങായി ഡാൻസ്