Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്നതാ പ്രദർശനവും അസഭ്യം പറച്ചിലും; മാപ്പ് പറഞ്ഞ് വിനായകൻ

നഗ്നതാ പ്രദർശനവും അസഭ്യം പറച്ചിലും; മാപ്പ് പറഞ്ഞ് വിനായകൻ

നിഹാരിക കെ.എസ്

, ചൊവ്വ, 21 ജനുവരി 2025 (15:30 IST)
നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും വിവാദമായതോടെ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
 
വിനായകൻ ഫ്ളാറ്റിൻ്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും  വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. 
 
ഫ്ളാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടൻ അവിടെ കിടന്നും അസഭ്യം പറയുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Tovino Thomas: പ്ലസ് വൺ മുതലുള്ള പ്രണയം, സിനിമ എന്ന സ്വപ്നത്തിന് കൂട്ട നിന്നവൾ; ഭാര്യയെ കുറിച്ച് ടൊവിനോ