Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഇത് ഷൈന്‍ ടോം ചാക്കോ അല്ല, 'ബീസ്റ്റ്'ലെ ആ രഹസ്യം പുറത്ത്

Shine Tom Chacko

കെ ആര്‍ അനൂപ്

, വെള്ളി, 8 ഏപ്രില്‍ 2022 (10:11 IST)
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയാണ് 'ബീസ്റ്റ്' ട്രെയിലറിനെക്കുറിച്ച്.
ട്രെയിലറില്‍ മുഖംമൂടി ധരിച്ച് കാണുന്ന ആള്‍ ഷൈന്‍ ടോം ചാക്കോ ആണെന്നാണ് പ്രചരിക്കുന്നത്.
 നടന്‍ ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു, ട്രെയിലറില്‍ കണ്ട മുഖംമൂടി ധരിച്ച തീവ്രവാദി നടന്‍ അല്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.
 
 മുഖംമൂടിക്ക് പിന്നില്‍ അങ്കുര്‍ വികല്‍ ആണെന്നും പറയപ്പെടുന്നു. ചിത്രത്തിലെ ഭീകരരില്‍ ഒരാളാണ് അങ്കുറെന്ന് റിപ്പോര്‍ട്ടുകള്‍.ഷൈന്‍ ടോം ചാക്കോയുടെ വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും രഹസ്യമാണ്.  
 
ട്രെയിലറിലോ 'ബീസ്റ്റിന്റെ' ചിത്രങ്ങളിലോ ഷൈനിനെ കണ്ടില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ബോധപൂര്‍വ്വം നിര്‍മാതാക്കള്‍ രഹസ്യമാക്കിയിരിക്കുകയാണ്.
 
നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ സര്‍പ്രൈസുകളായി കാത്തിരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതം മാറി പ്രണയവിവാഹം; രണ്ട് വര്‍ഷത്തിനു ശേഷം ഡിവോഴ്‌സ്, മാനസികമായി തളര്‍ന്ന ഐശ്വര്യ ലഹരിക്കും മയക്കുമരുന്നിനും അടിമയായി !