'മകള്‍ക്ക് വേണ്ടിയുള്ള വേഷം കെട്ടൽ, എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത്?'; ഐശ്വര്യക്കും അഭിഷേകിനും വിമർശനം
ഐശ്വര്യയ്ക്കും അഭിഷേകിനും ഇടയിൽ സംഭവിച്ചതെന്ത്?
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചനത്തിന്റെ വക്കിലാണെന്ന് വാർത്ത പ്രചരിച്ചിട്ട് മാസങ്ങളായി. 15 വർഷത്തിലധികമായ ഇവരുടെ ദാമ്പത്യബന്ധം പലപ്പോഴും പാപ്പരാസികൾക്കിടയിൽ ചർച്ചാ വിഷയം ആയിരുന്നു. മുന്‍പ് പ്രചരിച്ചിരുന്ന വാര്‍ത്തകളൊക്കെ കാറ്റില്‍ പറത്തി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ച് എത്തിയതിന്റെ പുതിയ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
മകള്‍ ആരാധ്യയുടെ സ്‌കൂളിലെ പരിപാടിക്ക് താരദമ്പതിമാര്‍ ഒരുമിച്ച് ആയിരുന്നു എത്തിയത്. ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം പിതാവ് അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഇപ്പോഴിതാ സ്‌കൂളിലെ പരിപാടിക്ക് ശേഷം മകള്‍ക്ക് ഒപ്പം തിരികെ പോകുന്ന താരങ്ങളുടെ വീഡിയോ കൂടി പ്രചരിക്കുകയാണ്. ഐശ്വര്യയെയും മകളെയും കാറിനുള്ളിലേക്ക് കയറ്റിയതിന് ശേഷമാണ് അഭിഷേക് മുന്നില്‍ കയറുന്നത്.
താരങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പുറത്തുവന്ന വീഡിയോയിലൂടെ വ്യക്തമാണെങ്കിലും ഇതൊക്കെ വെറും കാട്ടിക്കൂട്ടലുകള്‍ ആണെന്നാണ് പാപ്പരാസികളുടെ അഭിപ്രായം. അവര്‍ ആരാധ്യയ്ക്ക് വേണ്ടി മാത്രം വന്നതാണ്. അതല്ലാതെ ഇവിടെ ഒരു ബന്ധവുമില്ല. അവരുടെ ശരീരഭാഷ നോക്കിയാല്‍ മനസിലാവും. അമിതാഭ് ബച്ചനും പബ്ലിക്സ്റ്റണ്ട് ഒഴിവാക്കാന്‍ വന്നത് പോലെ തോന്നിപ്പിച്ചു എന്നാണ് പലരുടെയും വിമർശനം.