Actor Srikanth Arrest: 7 ലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങി, കുടുങ്ങിയത് രക്തപരിശോധനയിൽ, അന്വേഷണം കൂടുതൽ താരങ്ങളിലേക്ക്

അഭിറാം മനോഹർ
ചൊവ്വ, 24 ജൂണ്‍ 2025 (14:25 IST)
Srikanth
മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലായിരുന്ന തമിഴ് നടന്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയില്‍ താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 3 പാക്കറ്റ് കൊക്കെയ്ന്‍ താരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ മുന്‍ അണ്ണാ ഡിഎംകെ നേതാവില്‍ നിന്നും ശ്രീകാന്ത് നാല്പതിലേറെ തവണ ലഹരിമരുന്ന് വാങ്ങിയതായും കണ്ടെത്തി.
 
നടനും മയക്കുമരുന്ന് വില്‍പ്പനക്കാരും തമ്മില്‍ നാലര ലക്ഷത്തിന്റെ ഇടപാടുകള്‍ നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് എഐഡിഎംകെയുടെ പ്രവര്‍ത്തകനായ പ്രസാദിനെ മറ്റൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് വില്പനയടക്കമുള്ള ഇടപാടുകളുള്ളതായി പോലീസ് കണ്ടെത്തി. പ്രസാദ് ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയതായി വെളിപ്പെടുത്തിയതോടെയാണ് നടനെതിരെ അന്വേഷണം നീങ്ങിയത്. പ്രസാദിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന പ്രദീപ് എന്നയാളെയും പോലീസ് പിടികൂടി. പ്രദീപുമായും ശ്രീകാന്തിന് ഇടപാടുകളുണ്ടെന്നാണ് സൂചന.
 
 ഒരു ഗ്രാം കൊക്കെയ്‌ന് 12000 രൂപ നിരക്കിലാണ് ശ്രീകാന്ത് വാങ്ങിയിരുന്നതെന്നും ഇത്തരത്തില്‍ പലപ്പോഴായി 7.72 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ താരം വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ രക്തപരിശോധനയിലാണ് മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞത്. അതേസമയം ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതുന്ന നടന്‍ കൃഷ്ണയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments