Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി
താന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചു
Sreenath Bhasi: ലഹരി ഉപയോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നതായി നടന്‍ ശ്രീനാഥ് ഭാസിയുടെ മൊഴി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണ് നടന്‍ എക്‌സൈസ് സംഘത്തോടു ഇക്കാര്യം പറഞ്ഞത്.
താന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചു. ലഹരി ഉപയോഗം നിര്‍ത്താനായി പരിശ്രമിക്കുന്നുണ്ട്. അതിനായി എക്‌സൈസിന്റെ സഹായം കൂടി വേണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടു.
അതേസമയം ഹൈബ്രിഡ് കഞ്ചാവ് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയെ പരിചയമുണ്ടെങ്കിലും കഞ്ചാവ് ഇടപാട് നടത്തിയിട്ടില്ലെന്നാണ് താരം പറയുന്നത്.