Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കോടുതിരക്ക്, മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ച് ശ്രീനാഥ് ഭാസി !

തിരക്കോടുതിരക്ക്, മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ച് ശ്രീനാഥ് ഭാസി !

കെ ആര്‍ അനൂപ്

, ബുധന്‍, 22 ജൂലൈ 2020 (19:20 IST)
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ‘ദി പ്രീസ്റ്റ്’ എന്ന സിനിമയിൽ നിന്നും ശ്രീനാഥ് ഭാസി ഒഴിവാകുന്നു. ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുവാൻ നടൻ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും പുതിയ സിനിമകളുടെ ഡേറ്റ് പ്രശ്നം ഉള്ളതിനാൽ താരം മമ്മൂട്ടി ചിത്രത്തിൽ നിന്നും ഒഴിവായി. ഇനി അദ്ദേഹത്തിന് പകരമായി ആരാണ് വരുന്നതെന്ന് വ്യക്തമായിട്ടില്ല.
 
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ അഭിനയിക്കുന്നു. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
കൊറോണ വ്യാപനത്തെ തുടർന്ന്  സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ രംഗങ്ങളുടെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി. 
 
അതേസമയം ‘സുമേഷ് രമേഷ്', ‘ഇടി മഴ കാറ്റ്' എന്നീ ചിത്രങ്ങളാണ് ശ്രീനാഥ് ഭാസിയുടേതായി ഇനി പുറത്തു വരാനുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദര്‍ശന്‍ ഇപ്പോള്‍ നേരിടുന്നത് അപൂര്‍വ്വമായ ഒരു വെല്ലുവിളി, അത് എന്താണെന്നല്ലേ...?