Publish Date: Wed, 02 Jun 2021 (12:15 IST)
Updated Date: Wed, 02 Jun 2021 (12:18 IST)
ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഈയടുത്ത് ആയിരുന്നു പേളി മാണി തന്റെ ജന്മദിനം ആഘോഷിച്ചത്. അമ്മയായ ശേഷമുള്ള ആദ്യ പിറന്നാള്‍.ഇപ്പോഴിതാ, ശ്രീനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പേളി ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലെ പിണക്കവും ഇണക്കവും ആഘോഷങ്ങളും ചിരി നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കി കൊണ്ടാണ് പേളി ഭര്‍ത്താവിന് പിറന്നാളാശംസകള്‍ നേര്‍ന്നത്.
'എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍. ഇന്ന്, നമ്മുടെ യാത്ര എത്ര മനോഹരമായിരുന്നു എന്നതിനെ കുറിച്ച് ഒരു റീക്യാപ്പ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം അവനെനിക്കെത്രമാത്രം പ്രിയപ്പെട്ടവനാണെന്നും. അതിനാല്‍ ഞാന്‍ കുറേ മനോഹരമായ നിമിഷങ്ങള്‍ ചേര്‍ത്തുവച്ച് ഒരു വീഡിയോ ഒരുക്കുന്നു. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്, ഷൂട്ട് ചെയ്തിട്ടില്ലാത്ത ഒരുപാട് ഓര്‍മകള്‍ ഞങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും'-പേളി മാണി കുറിച്ചു