Webdunia - Bharat's app for daily news and videos

Install App

മാര്‍ക്കോ ഇറങ്ങാന്‍ പ്രധാന കാരണം ആട് 2 ന്റെ വിജയം, പലരോടും പറഞ്ഞെങ്കിലും അന്ന് ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല: ഉണ്ണി മുകുന്ദന്‍

അഭിറാം മനോഹർ
ബുധന്‍, 14 മെയ് 2025 (15:36 IST)
മലയാള സിനിമയില്‍ 2024ല്‍ ഉണ്ടായ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമ സമൂഹത്തെ സ്വാധീനിക്കും എന്ന തരത്തില്‍ പൊതുമണ്ഡലത്തിലും സിനിമ വലിയ ചര്‍ച്ചയായി. അതേസമയം ഹിന്ദി മാര്‍ക്കറ്റില്‍ സ്ഥാനം അടയാളപ്പെടുത്താന്‍ മാര്‍ക്കോയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ആദ്യഭാഗമായ മിഖായേല്‍ പരാജയമായിട്ടും മാര്‍ക്കോ സിനിമ സ്പിന്‍ ഓഫായി ചെയ്യാന്‍ തനിക്ക് പ്രചോദനമായത് ആട് 2 എന്ന സിനിമയുടെ വിജയമാണെന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
 
ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് ഉണ്ണി മുകുന്ദന്റെ ഈ പ്രതികരണം. ഒരു പരാജയത്തില്‍ നിന്ന് ഒരു ബ്രാന്‍ഡായി മാറിയതിന് ഈ ചിത്രത്തിന്റെ ടീമിന് തന്നെ ആശംസകള്‍ നേരുന്നതായി  ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു പരാജയ സിനിമയില്‍ നിന്നുമുണ്ടായ വിജയം എന്നതായിരുന്നു ആട് 2 എന്ന സിനിമയുടെ പ്രത്യേകത. എന്റെ കരിയറില്‍ ആട് നേരിട്ടല്ലാതെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മാര്‍ക്കോ എന്ന സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നി തുടങ്ങിയത് ആട് 2ന്റെ വിജയം കാരണമാണ്. അത് കണ്ടപ്പോഴാണ് മാര്‍ക്കോ ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചത്. പലരോടും അന്ന് ചോദിച്ചതാണ്. ആര്‍ക്കും അതില്‍ വലിയ താത്പര്യമുണ്ടായില്ല. ഒരിക്കല്‍ ആന്റോ ജോസഫ് ചേട്ടനോട് മാര്‍ക്കോ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. മിഖായേലിന്റെ നിര്‍മാതാവായിട്ടും ഒരു രൂപ പോലും വാങ്ങാതെ അദ്ദേഹം എന്‍ഒസി നല്‍കി. അങ്ങനെയാണ് മാര്‍ക്കോ ഉണ്ടായത്. ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments