Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്പുരാന് തൊടാൻ പോലും കഴിയാതെ 'മാർക്കോ'; ആ റെക്കോർഡ് ഉണ്ണി മുകുന്ദന് സ്വന്തം

എമ്പുരാന് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് ഉണ്ണി മുകുന്ദന്റെ പേരിലാണുള്ളത്.

Mohanlal

നിഹാരിക കെ.എസ്

, ബുധന്‍, 9 ഏപ്രില്‍ 2025 (12:45 IST)
പൃഥ്വിരാജ്-മോഹൻലാൽ-മുരളി ഗോപി കൂട്ടുകെട്ട് രണ്ടാമതും ഒന്നിച്ചപ്പോൾ മലയാളത്തിൽ പിറന്നത് ഒരു ഇൻഡസ്ട്രി ഹിറ്റ്. മലയാളത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന എമ്പുരാൻ ഇതുവരെ 250 കോടി നേടി കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്സിന്റെയും 2018 ന്റെയും കളക്ഷനുകളാണ് എമ്പുരാൻ തകർത്തത്. എന്നാൽ, എമ്പുരാന് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് ഉണ്ണി മുകുന്ദന്റെ പേരിലാണുള്ളത്. 
 
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് സിനിമ നിർമ്മിച്ചത്. മാർക്കോയുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ 'L2 എമ്പുരാൻ'. 
ചിത്രത്തിന്‍റെ ആഭ്യന്തര കളക്ഷൻ 100 കോടിയിലേക്കടുക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുന്നു. 
 
എന്നാൽ ഹിന്ദിയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന 'മാർക്കോ'യുടെ റെക്കോർഡ് എമ്പുരാന് തകർക്കാനായിട്ടില്ല. 17.5 കോടി നേട്ടവുമായി 'മാർക്കോ'യാണ് നോർത്ത് ഇന്ത്യയിൽ എമ്പുരാന് മുന്നിലുള്ളത്. മൂന്ന് കോടിയിൽ താഴെയാണ് നോർത്ത് ഇന്ത്യയിലെ എമ്പുരാന്‍റെ കളക്ഷൻ. അജയന്റെ രണ്ടാം മോഷണവും ആടുജീവിതവുമാണ് നോർത്ത് ഇന്ത്യൻ കളക്ഷനിൽ എമ്പുരാന്‍റെ പിന്നിലുള്ളത്.
 
മലയാളത്തിൽ നിർമ്മിച്ച ആദ്യ ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളിൽ പിന്നിട്ടുവെന്ന ചരിത്ര നേട്ടവും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിനാണ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം വാലന്‍റൈൻസ് ഡേയിൽ ഒടിടിയിൽ എത്തിയപ്പോഴും ഏവരും ഏറ്റെടുത്തിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nobody Movie: റോഷാക്കിനെ വെല്ലുമോ നോബഡി? പൃഥ്വിരാജിന് നായിക പാർവതി തിരുവോത്ത്